മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു
ചെറുകുന്ന്: മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു.പ്രതി ഇതിനു മുമ്പും കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിൽ തട്ടിപ്പ് നടത്തി ജയിലിലായിട്ടുണ്ട്.ചെറുകുന്ന് പള്ളിക്കര സ്വദേശി കൊറ്റില വളപ്പിൽ അബ്ദുറഹിമാനെയാണ് (37) കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ടു ബാങ്കുകളിൽ നിന്നായി 1,20,000 രൂപയുടെ തട്ടിപ്പാണ് പുറത്തുവന്നിരിക്കുന്നത്. വ്യാജ സ്വർണാഭരണം നിർമിച്ചു തട്ടിപ്പ് നടത്തുന്ന സംഘത്തിൽ ഉൾപ്പെട്ടയാളാണോ എന്ന് പോലീസ് പരിശോധിച്ചു വരുകയാണ്.