തലശ്ശേരിയില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് സഹപാഠികളുടെ മര്‍ദ്ദനം

തലശ്ശേരിയില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് സഹപാഠികളുടെ മര്‍ദ്ദനം


സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ ക്ലാസ് കട്ട് ചെയ്ത് പുറത്തിറങ്ങി നടന്നത് അധ്യാപികയോട് പറഞ്ഞുവെന്ന് സംശയിച്ചാണ് ഇവര്‍ മര്‍ദ്ദിച്ചതെന്നാണ് ഷാമില്‍ പോലിസിനോട് പറഞ്ഞത്

കണ്ണൂര്‍: തലശ്ശേരിയില്‍ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ഷാമില്‍ ലത്തീഫാണ് ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. സംഭവത്തെത്തുടര്‍ന്ന് 11 പേര്‍ക്കെതിരെ തലശ്ശേരി പോലീസ് കേസെടുത്തു.

ശനിയാഴ്ചയായിരുന്നു സംഭവം. ഷാമിലിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ചിറക്കരയില്‍ നിര്‍മാണത്തിലിരിക്കുന്ന മറ്റൊരു വീട്ടിലെത്തിച്ച് മര്‍ദ്ദിക്കുകയായിരുന്നു. കൈയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഷാമിലിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഷാമിലിന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.

സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ ക്ലാസ് കട്ട് ചെയ്ത് പുറത്തിറങ്ങി നടന്നത് അധ്യാപികയോട് പറഞ്ഞുവെന്ന് സംശയിച്ചാണ് ഇവര്‍ മര്‍ദ്ദിച്ചതെന്നാണ് ഷാമില്‍ പോലീസിനോട് പറഞ്ഞത്. തുടര്‍ന്നാണ് 11 പേര്‍ക്കെതിരെ കേസെടുത്തത്. ഇതില്‍ ഒമ്പത് പേര്‍ 18 വയസിന് താഴെയുള്ളവരാണ്.