ആറളം ഫാമിൽ സമഗ്ര കാർഷിക വികസന പദ്ധതിക്ക് മുൻഗണന

ആറളം ഫാമിൽ സമഗ്ര കാർഷിക വികസന പദ്ധതിക്ക് മുൻഗണന

ഇരിട്ടി : ആറളം ഫാം ആദിവാസി പുനരധിവാസ മേഖല ഉൾപ്പെടുന്ന ആറളം പഞ്ചായത്തിൻ്റെ നടപ്പു സാമ്പത്തിക വർഷത്തെ ബജറ്റിൽ മേഖലയുടെ വികസനത്തിനും പശ്ചാതല സൗകര്യത്തിനും മുൻഗണന. പുനരധിവാസ മേഖല ബ്ലോക്ക് 13 ൽ സമഗ്ര കാർഷിക വികസന പദ്ധതിക്ക് 70 ലക്ഷം രൂപയാണ് വകയിരുത്തിയത്. ഫാം സ്കൂളിലെ വിദ്യാർത്ഥികളുടെയും പുനരധിവാസ മേഖലയിലുള്ളവരുടെയും യാത്ര ക്ലേശം പരിഹരിക്കുന്നതിന് കെ.എസ്.ആർ.ടി.സി.യുമായി സഹകരിച്ച് ഗ്രാമ വണ്ടി പദ്ധതി നടപ്പിലാക്കും. ഇതിനായി 33 ലക്ഷം രൂപയാണ് നടപ്പ് സാമ്പത്തിക വർഷം വിനിയോഗിക്കുക. 63.68 കോടി രൂപ വരവും 63. 21 കോടി രൂപ ചെലവും 46.28 ലക്ഷം രൂപ മിച്ചവും പ്രതിക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  കെ.ജെ.ജെസ്സി മോളാണ് അവതരിപ്പിച്ചത്. സമഗ്ര നാളികേര വികസനത്തിന് 5 ലക്ഷം രൂപയും വന്യമൃഗശല്യം പരിഹരിക്കുന്നതിന് സൗരോർജ്ജ വേലിക്ക് 13 ലക്ഷവും തരിശ് രഹിത ഗ്രാമം പദ്ധതിക്ക് 3 ലക്ഷവും വിനിയോഗിക്കും. തേനിച്ച കൃഷി വളർത്തൽ, സുഗന്ധ കൃഷി വ്യാപനം, കുരുമുളക് കൃഷി, മുളയോ രഗ്രാമം പദ്ധതി എന്നിവക്ക് 8.5 ലക്ഷം രൂപ ചെലവഴിക്കും. പുതക്കുണ്ട് വനിത വ്യവസായ പുനർനിർമ്മാണത്തിന് 16.83 ലക്ഷവും പുഷ്പകൃഷിക്ക് 3.'6 ലക്ഷവും മാറ്റിവെച്ചു. ആറളം ഫാമിൽ വൈദ്യുതി എത്താത്ത മേഖലകളിൽ സോളാർ ലൈറ്റ് സ്ഥാപിക്കാൻ 5 ലക്ഷം രൂപയും കളരിക്കാട് ഗിരിജൻ ആശുപത്രിക്ക് ഒന്നാം നില നിർമ്മിക്കാൻ 10 ലക്ഷം രൂപയും പരിപ്പ് തോട് പാലം നിർമ്മാണത്തിന് പട്ടികജാതി- പട്ടിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 1.5 കോടി രൂപയും വിനിയോഗിക്കും. ചെടിക്കുളം മിനി സ്റ്റേഡിയം നവീകരണത്തിന് 14.5 ലക്ഷം രൂപ വിനിയോഗിക്കും. ആർദ്രം പദ്ധതിയിൽ വ്യക്കരോഗികൾക്ക് ധനസഹായം നൽകാൻ 2 ലക്ഷം രൂപ നിക്കി വെച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.  രാജേഷ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വേലായുധൻ സ്ഥിരം സമിതി അധ്യക്ഷൻ മാരായ ജോസ് അന്ത്യാങ്കുളം, വൽസ ജോസ്, ഇ.സി.രാജു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രശ്മി, ആസുത്രണ സമിതി അധ്യക്ഷൻ വൈ.വൈ. മത്തായി, വിവിധ വകുപ്പ് മേധാവികളും നിർവ്വഹണ ഉദ്യേഗസ്ഥരും പങ്കെടുത്തു.