കാഞ്ഞിരോട് കെ.എസ്.ഇ.ബി സബ്സ്റ്റേഷൻ കോമ്പൗണ്ടിൽ തീപ്പിടുത്തം

കാഞ്ഞിരോട് കെ.എസ്.ഇ.ബി സബ്സ്റ്റേഷൻ കോമ്പൗണ്ടിൽ തീപ്പിടുത്തം


കണ്ണൂർ: കാഞ്ഞിരോട് കെ.എസ്.ഇ.ബി സബ് സ്റ്റേഷനിൽ തീപിടിത്തം. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. യാർഡിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളാണ് കത്തിനശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ കെ ഫോൺ കേബ്ളുകളും കത്തിയമർന്നു. പ്ലാസ്റ്റിക് വസ്തുക്കൾ ഉൾപ്പെടെ കത്തിയതിനാൽ കറുത്തപുകച്ചുരുൾ അന്തരീക്ഷത്തിലുയർന്നു. തീ പിടിത്തത്തെ തുടർന്ന് എച്ചൂർ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങി.വിവിധ യൂണിറ്റുകളിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി