കണ്ണൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു

കണ്ണൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു


കണ്ണൂർ: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു. പഴയങ്ങാടി മാടായി വാടിക്കലിലെ നിഷാന്‍ (19 ) ആണ് മരിച്ചത്. പയ്യന്നൂർ ജിടെക് കമ്പ്യൂട്ടർ സെന്ററിലെ വിദ്യാർത്ഥിയാണ് മരിച്ച നിഷാന്‍ . പയ്യന്നൂർ കുഞ്ഞിമംഗലം കണ്ടംകുളങ്ങര മഠത്തുംപടി ക്ഷേത്രത്തിന് സമീപത്ത് വെച്ച് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.

ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും