കാലിക്കറ്റ് സര്‍വകലാശാല നടത്തുന്ന കായിക അധ്യാപക പരിശീലന കോഴ്‌സുകള്‍ക്ക് അംഗീകാരമില്ലെന്ന് എന്‍ സി ടി ഇ ഹൈക്കോടതിയെ അറിയിച്ചു

കാലിക്കറ്റ് സര്‍വകലാശാല നടത്തുന്ന കായിക അധ്യാപക പരിശീലന കോഴ്‌സുകള്‍ക്ക് അംഗീകാരമില്ലെന്ന് എന്‍ സി ടി ഇ ഹൈക്കോടതിയെ അറിയിച്ചു

കാലിക്കറ്റ് സര്‍വകലാശാല നടത്തുന്ന കായിക അധ്യാപക പരിശീലന കോഴ്‌സുകള്‍ക്ക് അംഗീകാരമില്ലെന്ന് എന്‍ സി ടി ഇ ഹൈക്കോടതിയെ അറിയിച്ചു. അംഗീകാരത്തിനായി സര്‍വ്വകലാശാല നല്‍കിയ അപേക്ഷ 2017 ല്‍ നിരസിച്ചതാണെന്നും അംഗീകാരമില്ലാതെ കോഴ്‌സുകള്‍ നടത്തുന്നത് നിയവിരുദ്ധമാണെന്ന് സര്‍വകലാശാലയെ അറിയിച്ചിട്ടുണ്ടെന്നും എന്‍ സി ടി ഇ കോടതിയില്‍ പറഞ്ഞു. കോഴ്‌സിന് അംഗീകാരമില്ല എന്ന കാര്യം മറച്ചു വച്ചു സര്‍വകലാശാല വിദ്യാര്‍ത്ഥികളെ വഞ്ചിച്ചെന്നും നഷ്ടപരിഹാരം വേണം എന്നും അവശ്യപ്പെട്ടു.

ഷാരുള്‍ ബാനു എന്ന വിദ്യാര്‍ത്ഥിനി നല്‍കിയ ഹര്‍ജിയിലാണ് സത്യവാങ്മൂലം. കോഴ്‌സുകള്‍ക്ക് എന്‍ സി ടി ഇ അംഗീകാരം ഇല്ലാതെ കഴിഞ്ഞ 15 വര്‍ഷത്തില്‍ അധികമായി സര്‍വകലാശാല കോഴ്‌സുകള്‍ നടത്തുന്നുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. എന്‍ സി ടി ഇ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് മാത്രമേ സര്‍വകലാശാലയ്ക്ക് കോഴ്‌സുകള്‍ നടത്താന്‍ അധികാരമുള്ളു എന്നും വിദ്യാര്‍ത്ഥികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അംഗീകാരമില്ലാത്ത കോഴ്സ് ആയതിനാല്‍ ജോലിക്ക് ചേരുവാനോ ഉന്നതപഠനത്തിന് ചേരുവാനോ സാധിക്കുനില്ല എന്ന് കാണിച്ച് മുന്‍ വിദ്യാര്‍ത്ഥികളും കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജികള്‍ അന്തിമ വാദത്തിനായി ഈ മാസം 14 ലേക്ക് മാറ്റി.