പാചക വാതക വില വര്‍ധന: സിപിഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാവൂരില്‍ പ്രതിഷേധ പ്രകടനം നടത്തി

പാചക വാതക വില വര്‍ധന: സിപിഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാവൂരില്‍ പ്രതിഷേധ പ്രകടനം നടത്തി
പേരാവൂര്‍: പാചക വാതക വില വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാവൂരില്‍ പ്രതിഷേധ പ്രകടനം നടത്തി. സിപിഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം അഡ്വ. വി. ഷാജി, മണ്ഡലം സെക്രട്ടറി സി.കെ ചന്ദ്രന്‍, അസി. സെക്രട്ടറി ഷിജിത്ത് വായന്നൂര്‍, വി. ഗീത, സി. പ്രദീപന്‍, വി. പത്മനാഭന്‍, എം. രാധാകൃഷ്ണന്‍, എം. ഭാസ്‌കരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി