ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വന്‍ തീപിടുത്തം

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വന്‍ തീപിടുത്തം


കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വന്‍ തീപിടുത്തം. മാലിന്യകൂമ്പാരത്തില്‍ പടര്‍ന്നുപിടിച്ചതോടെ വലിയ തോതില്‍ തീ ആളിക്കത്തി. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി അഗ്നിശമന സേനയുടെ ഏഴ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീ അണയ്ക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

വൈകിട്ട് നാലരയോടെയാണ് തീപിടുത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാല്‍ത്തന്നെ കൂടുതല്‍ അഗ്നിശമന സേനാ വിഭാഗത്തിന്റെ സഹായം തേടിയിട്ടുണ്ട്. ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഇതിനും മുന്‍പും പലതവണ തീ പിടത്തമുണ്ടായിട്ടുണ്ട്. എന്നാല്‍
ഇതിന്റെ കാരണം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല..