കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്



കണ്ണൂര്‍: കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഇന്നും നാളെയും താപനില 3 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്നും താപനില 36 ഡിഗ്രി മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയെത്താമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, കണ്ണൂരില്‍ സ്ഥാപിച്ചിരിക്കുന്ന അഞ്ച് താപനില നിര്‍ണയ സ്‌റ്റേഷനുകളില്‍ 40 ഡിഗ്രിക്ക് മുകളിലാണ് ഇന്ന് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ഇരിക്കുൂറില്‍ 41 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്നത്തെ താപനില.