കീഴൂർ കണ്ണ്യത്ത് മടപ്പുര തിരുവപ്പന മഹോത്സവം സമാപിച്ചു

കീഴൂർ കണ്ണ്യത്ത് മടപ്പുര തിരുവപ്പന മഹോത്സവം സമാപിച്ചുഇരിട്ടി: മൂന്ന് ദിവസമായി നടന്നുവന്ന  കീഴൂർ കണ്ണ്യത്ത് മടപ്പുര തിരുവപ്പന മഹോത്സവം സമാപിച്ചു . ഉത്സവത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച ഗുളികൻ തെയ്യം, തിരുവപ്പന എന്നിവക്ക് ശേഷം ഉച്ചക്ക് 11 മണിയോടെ പള്ളിവേട്ടയും 1 മണിയോടെ സമൂഹ സദ്യയും നടന്നു. രണ്ട് മണിയോടെ നടന്ന പോതിത്തെയ്യം കാണാൻ വൻ ജനത്തിരക്കാണ് കണ്ണ്യത്ത് മടപ്പുര ക്ഷേത്രത്തിൽ എത്തിച്ചേർന്നത്.