തേനിയിലെ അപകടത്തിൽ മരിച്ചത് കോട്ടയം തിരുവാതുക്കൽ സ്വദേശികൾ; അപകടം സഹോദരിയെ കൂട്ടിക്കൊണ്ടുവരാൻ പോകുന്നതിനിടെ

തേനിയിലെ അപകടത്തിൽ മരിച്ചത് കോട്ടയം തിരുവാതുക്കൽ സ്വദേശികൾ; അപകടം സഹോദരിയെ കൂട്ടിക്കൊണ്ടുവരാൻ പോകുന്നതിനിടെ
  • കോട്ടയം: തമിഴ്നാട്ടിലെ തേനിയിൽ കാർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് കോട്ടയം തിരുവാതുക്കൽ സ്വദേശികളായ യുവാക്കളാണെന്ന് വ്യക്തമായി. അക്ഷയ് അജേഷ് (23) , ഗോകുൽ (23) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അനന്ദുവിന്റെ സഹോദരിയെ തമിഴ്നാട്ടിലെ കോളജിൽ നിന്ന് കൂട്ടിക്കൊണ്ടു വരാനാണ് യുവാക്കൾ ഇന്നലെ വൈകിട്ട് കാറുമായി പോയത്.

അനന്ദുവിന്റെ പിതാവിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിൽ ഉള്ള കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനന്ദുവിനെ തേനി മെഡിക്കൽ കോളേജിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് അപകടം നടന്നത്. കർണാടകയിൽ നിന്നും വന്ന ലോറിയുടെ മുൻവശത്തേക്ക് കോട്ടയം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ അമിതവേഗതയിൽ ഇടിച്ചു കയറുകയായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. കാറിന്‍റെ ടയർ പൊട്ടി നിയന്ത്രണം വിട്ടാണ് അപകടമെന്നാണ് പൊലീസ് നൽകുന്ന സൂചന.