യുവാവ് മാതൃകയായി

യുവാവ് മാതൃകയായി

ഇരിട്ടി :കളഞ്ഞു കിട്ടിയ 13000 രൂപ അടങ്ങിയ പേഴ്‌സ് ഉടമയെ അന്വേഷിച്ചു കണ്ടെത്തി നേരിട്ട് കൊടുത്ത് നസീർ വള്ളിത്തോട് എന്ന യുവാവ് മാതൃകയായി. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ഇരിട്ടി എം എസ് ഗോൾഡിനു മുൻപിൽ വെച്ചാണ് പണമടങ്ങിയ പേഴ്സ് കളഞ്ഞു കിട്ടിയത്.വെളിയമ്പ്ര സ്വദേശിയായ ഉടമയെ കണ്ടെത്തി പണമടങ്ങിയ പേഴ്സ് അദ്ദേഹം  തിരിച്ചേൽപ്പിക്കുകയായിരുന്നു.