കൂത്തുപറമ്പ് കൈതേരി കപ്പണയിൽ അടുക്കള തോട്ടത്തിൽ കഞ്ചാവ് ചെടികൾ, എക്സൈസിനെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു

കൂത്തുപറമ്പ് കൈതേരി കപ്പണയിൽ അടുക്കള തോട്ടത്തിൽ കഞ്ചാവ് ചെടികൾ, എക്സൈസിനെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു


കണ്ണൂര്‍ : കണ്ണൂർ കൈതേരി കപ്പണയിൽ വീടിനോട് ചേര്‍ന്നുള്ള അടുക്കള തോട്ടത്തില്‍ വളർത്തിയ കഞ്ചാവ് ചെടികള്‍ എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. എക്സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ പ്രതി പി വി സിജിഷ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ നേരത്തെയും കഞ്ചാവു കേസിൽ പിടിയിൽ ആയിട്ടുണ്ട്.

കൂത്തുപറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ചുമതല വഹിക്കുന്ന പിണറായി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുബിന്‍ രാജും സംഘവുമാണ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൈതേരി കപ്പണ ഭാഗത്ത് പരിശോധന നടത്തിയത്. അടുക്കളത്തോട്ടത്തില്‍ 84, 65, 51 സെന്‍റീമീറ്ററുകള്‍ വീതം നീളമുള്ള മൂന്ന് കഞ്ചാവ് ചെടികള്‍ ഉണ്ടായിരുന്നു. ഒറ്റനോട്ടത്തില്‍ കഞ്ചാവ് ചെടി മനസിലാവാതിരിക്കാന്‍ സമാനരീതിയിലുള്ള പാവലും തക്കാളി ചെടികളും സമീപത്ത് നട്ടുവളര്‍ത്തിയിരുന്നു. ഇന്നു രാവിലെയോടെയാണ് പരിശോധന നടന്നത്.