തെക്കംപൊയിൽ വാണി വിലാസം എൽ .പി .സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം

തെക്കംപൊയിൽ വാണി വിലാസം എൽ .പി .സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം

 തില്ലങ്കേരി:   തെക്കംപൊയിൽ  വാണിവിലാസം എൽ .പി .സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീമതി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കെ.എ.ഷാജി അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.വിമല, വി.മോഹനൻ, കൈതേരി മുരളീധരൻ, രാഗേഷ് തില്ലങ്കേരി, പ്രധാന ദ്ധ്യാപിക  പി.വി.അനൂപ്, പി.ടി.എ.പ്രസിഡൻ്റ് കെ.എ. ഷെല്ലി, സരീഷ് പുമരം, പ്രദീപൻ, കെ.സാദിഖ്, ബിന്ദു, സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥി സമിതി ഭാരവാഹികളായി കെ.സാദിഖ് (പ്രസിഡണ്ട്), പ്രദീപൻ മൈലപ്രവൻ ( സെക്രട്ടറി) സുധീർ ബാബു (ഖജാഞ്ചി ) എന്നിവരെ തെരെഞ്ഞെടുത്തു.