ക​ണ്ണൂ​രി​ലെ പൊ​ടി​ശ​ല്യ​ത്തി​ന് ര​ണ്ടുദി​വ​സ​ത്തി​ന​കം ന​ട​പ‌​ടി വേ​ണം: ഹൈ​ക്കോ​ട​തി

ക​ണ്ണൂ​രി​ലെ പൊ​ടി​ശ​ല്യ​ത്തി​ന് ര​ണ്ടുദി​വ​സ​ത്തി​ന​കം ന​ട​പ‌​ടി വേ​ണം: ഹൈ​ക്കോ​ട​തി

പൈ​പ്പി​ട​ൽ പ്ര​വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് റോ​ഡ് വെ​ട്ടി​ക്കീ​റി​യ​തി​നെ തു​ട​ർ​ന്ന് ന​ഗ​രം നേ​രി​ടു​ന്ന പൊ​ടി​ശ​ല്യ പ്ര​ശ്ന​ത്തി​ന് ര​ണ്ടു ദി​വ​സ​ത്തി​ന​കം ന​ട​പ​ടി വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്.

ക​ണ്ണൂ​ർ ജി​ല്ലാ മ​ർ​ച്ച​ന്‍റ​സ് ചേം​ബ​ർ പ്ര​സി​ഡ​ന്‍റ് വി. ​മു​ഹ​മ്മ​ദ്‌ അ​ഷ്‌​റ​ഫ്‌, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സാ​ജി​ദ് എ​ന്നി​വ​ർ അ​ഭി​ഭാ​ഷ​ക​രാ​യ പി. ​യു. ഷൈ​ല​ജ​ൻ, ടി. ​പി. നി​ധീ​ഷ്, എ​ന്നി​വ​ർ മു​ഖേ​ന സ​മ​ർ​പ്പി​ച്ച റി​ട്ട് ഹ​ർ​ജി​യി​ലാ​ണ് ഇ​ട​ക്കാ​ല വി​ധി. ജ​സ്റ്റി​സ് അ​നു ശി​വ​രാ​മ​ൻ ആ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. കേ​സ് 17ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി, മേ​യ​ർ, കേ​ര​ള ചീ​ഫ് സെ​ക്ര​ട്ട​റി, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ വ​കു​പ്പ്, എ​ന്നി​വ​രെ എ​തി​ർ​ക​ക്ഷി​ക​ളാ​യി​ട്ടാ​ണ് മ​ർ​ച്ച​ന്‍റ​സ് ചേം​ബ​ർ റി​ട്ട് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.