തൃശൂരില്‍ ബീച്ച് റിസോർട്ടിലെത്തിയ വിദേശ പൗരൻ തിരയിൽ പെട്ട് മരിച്ചു

തൃശൂരില്‍ ബീച്ച് റിസോർട്ടിലെത്തിയ വിദേശ പൗരൻ തിരയിൽ പെട്ട് മരിച്ചു

തൃശൂർ: തളിക്കുളത്തെ സ്വകാര്യ ബീച്ച് റിസോർട്ടിലെത്തിയ വിദേശ പൗരൻ കടലിലെ തിരയിൽ പെട്ട് മരിച്ചു. ഓസ്ട്രിയക്കാരനായ പ്രിന്റർ ജെറാർഡ് (76) ആണ് മരിച്ചത്. കടലിൽ കുളിക്കുന്നതിനിടയിൽ തിരയിൽ പെടുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് പിന്‍റർ ജെറാർഡ് റിസോർട്ടിലെത്തിയത്