ഡ്രോണ്‍ വഴി കോടികളുടെ ഹെറോയിന്‍ കടത്താന്‍ ശ്രമം

ഡ്രോണ്‍ വഴി കോടികളുടെ ഹെറോയിന്‍ കടത്താന്‍ ശ്രമം


പാകിസ്ഥാനില്‍ നിന്നും ഡ്രോണ്‍ വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച ഹെറോയിന്‍ പിടികൂടി. രാജ്യാന്തര വിപണിയില്‍ 12 കോടിയിലധികം വിലമതിക്കുന്ന 2.6 കിലോ ഹെറോയിനാണ് അതിര്‍ത്തി സുരക്ഷാ സേന പിടികൂടിയത്. രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയിലെ ഗദ്സാനയിലാണ് സംഭവം.

താഴേക്ക് പായ്ക്കറ്റ് നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഡ്രോണ്‍ ബിഎസ്എഫ് വെടിവെച്ചിടുകയായിരുന്നു. തറയില്‍ വീണ പായ്ക്കറ്റ് ശേഖരിക്കാനെത്തിയ രണ്ട് പേരെ സുരക്ഷാ സേന പിടികൂടി ചോദ്യം ചെയ്ത് വരികയാണ്. പഞ്ചാബിലെ ഫസാലിക്ക സ്വദേശികളായ റിംഗു എന്ന ഹര്‍ജീന്ദര്‍, സന്ദീപ് എന്നിവരെയാണ് ചോദ്യം ചെയ്യുന്നതിനായി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് കൈമാറിയത്.