കൊച്ചിയിൽ ലഹരിമരുന്ന് വില്‍പന നടത്തിയിരുന്ന നടി പിടിയില്‍; വീട് വാടകയ്ക്കെടുത്ത് കൂടെ താമസിച്ചിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു
എറണാകുളം: വീട് വാടകയ്ക്കെടുത്ത് ലഹരിമരുന്ന് വില്‍പന നടത്തിയിരുന്ന നടി പിടിയില്‍. കഴക്കൂട്ടം സ്വദേശിനി അഞ്ജു കൃഷ്ണയാണ് 56 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. യുവതിയോടൊപ്പം താമസിച്ചിരുന്ന കാസര്‍കോട് സ്വദേശി ഷമീര്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള യോദ്ധാവ് സ്ക്വാഡ് അംഗങ്ങളുടെ നേത്യത്വത്തിൽ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. ഉണിച്ചിറ തോപ്പില്‍ ജംക്‌ഷനിലെ കെട്ടിടത്തില്‍ പതിവ് പരിശോധനയ്ക്കെത്തിയതായിരുന്നു സംഘം. മൂന്നാം നിലയില്‍ ദമ്പതികളെന്ന വ്യാജേന താമസിക്കുകയായിരുന്നു ഇരുവരും. പൊലീസിനെ കണ്ടതോടെ ഓടിയ ഷമീര്‍ മതിലും ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു
