ഗവര്‍ണര്‍ക്കു തിരിച്ചടി; KTU സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്ത ചാൻസലറുടെ നടപടി ഹൈക്കോടതി റദ്ദാക്കി

ഗവര്‍ണര്‍ക്കു തിരിച്ചടി; KTU സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്ത ചാൻസലറുടെ നടപടി ഹൈക്കോടതി റദ്ദാക്കി


  • Share this:

കൊച്ചി: കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. കേരള സാങ്കേതിക സര്‍വകലാശാല (കെടിയു) സിൻഡിക്കെറ്റ് തീരുമാനം സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി റദാക്കി. സിൻഡിക്കേറ്റ് അംഗം ഐബി സതീഷ് എംഎല്‍എ നല്‍കിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് ഉത്തരവ്.

കെടിയു വിസി സിസ തോമസിനെ നിയന്ത്രിക്കാൻ ജനുവരി ഒന്നിനും ഫെബ്രുവരി 17നും സിണ്ടിക്കേറ്റും ഗവേണിംഗ് ബോഡിയും എടുത്ത തീരുമാനങ്ങളാണ് കെടിയു നിയമത്തിലെ പത്താം വകുപ്പ് പ്രകാരം ചാൻസലർ സസ്പെൻഡ് ചെയ്തത്.

Also Read-സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് നടത്തിയ മഞ്ചേരി മെഡിക്കൽ കോളേജ് ഡോക്ടറെ സസ്പെൻഡ് ചെയ്തു

സിസ തോമസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണർ സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ സസ്പെൻഡ‍് ചെയ്തിരുന്നത്. വിസിയുടെ എതിർപ്പോടെ കൈക്കൊണ്ട തീരുമാനങ്ങൾ ചട്ടവിരുദ്ധമാണെന്നാണ് രാജ്ഭവൻ നിലപാട് സ്വീകരിച്ചിരുന്നത്.