കോഴിക്കോട് പൊലീസുകാരന്റെ പിടിവാശിയില്‍ PSC പരീക്ഷ മുടങ്ങിയ ഉദ്യോഗാർഥിക്ക് പരീക്ഷ എഴുതാൻ അവസരം

രാമനാട്ടുകര മുട്ടുംകുന്ന്താഴെ പാണഴിമേത്തൽ അരുൺ നിവാസിൽ ടി.കെ.അരുണിനായിരുന്നു ദുരനുഭവം ഉണ്ടായത്. ഇപ്പോൾ അരുൺ നഷ്ടമായ പരീക്ഷ എഴുതിയിരിക്കുകയാണ്. വഴി മുടക്കിയ പൊലീസ് ഉദ്യോഗസ്ഥന്‌റെ ജോലി നഷ്ടമാകാതിരിക്കാൻ അരുൺ പരാതി പിൻവലിക്കുകയും മാപ്പ് നൽകുകയും ചെയ്തു.