ആറളം : റമദാൻ മാസ വ്രതാരംഭത്തിന്റെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് , SYS, SSF ചെടിക്കുളം യൂണിറ്റ് കമ്മിറ്റി 110 വീടുകളിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. ചെടിക്കുളം മഹല്ല് ഖത്തീബ് ശാമിൽ ഇർഫാനി ചടങ്ങിൽ ഉദ്ഘാടനം നിർവഹിച്ചു. സംഘടന ഭാരവാഹികളായ കെ പി കാദർ ഹാജി, എൻ കാദർകുട്ടി, മൂസ സഅദി, സാജർ സഖാഫി ,യഹൂബ് കാപ്പാടൻ , യഹ്‌യ പി , ശിഹാബ് പി , റഷീദ് പി.എന്നിവർ ചടങ്ങിൽ സംസാരിച്ചു.