കൂടത്തായിയിലെ ജോളിയ്ക്ക് ഒരു മാതൃക തായ്‌ലന്റില്‍ ; ഗര്‍ഭിണിയും പോലീസ് ഉദ്യോഗസ്ഥന്റെ മുന്‍ഭാര്യയുമായ സ്ത്രീ സയനൈഡ് നല്‍കി കൊലപ്പെടുത്തിയത് 12 സുഹൃത്തുക്കളെ

കൂടത്തായിയിലെ ജോളിയ്ക്ക് ഒരു മാതൃക തായ്‌ലന്റില്‍ ; ഗര്‍ഭിണിയും പോലീസ് ഉദ്യോഗസ്ഥന്റെ മുന്‍ഭാര്യയുമായ സ്ത്രീ സയനൈഡ് നല്‍കി കൊലപ്പെടുത്തിയത് 12 സുഹൃത്തുക്കളെ


ബാങ്കോക്ക്: സയെനെഡ് നല്‍കി ബന്ധുക്കളെ വകവരുത്തിയ കൂടത്തായി ജോളിയുടെ മാതൃകയില്‍ തായ്ലന്‍ഡില്‍ നിന്നൊരു കൊലപാതകി! ഗര്‍ഭിണിയും പോലീസ് ഉദ്യോഗസ്ഥന്റെ മുന്‍ഭാര്യയുമായ യുവതി തന്റെ 12 സുഹൃത്തുക്കളെ സയെനെഡ് വിഷം നല്‍കി കൊലപ്പെടുത്തിയതായാണു റിപ്പോര്‍ട്ട്. സരാരത് രംഗ്സിവുതാപോണ്‍ എന്ന മുപ്പത്തിരണ്ടുകാരിയാണ് അറസ്റ്റിലായത്.

ഈ മാസം ആദ്യം ഇവരുടെ സുഹൃത്ത് സിരിപോണ്‍ ഖാന്‍വോങ്ങിന്റെ ദുരൂഹമരണത്തില്‍ സംശയനിഴലിലായിരുന്നു സരാരത്. കഴിഞ്ഞ 14-ന് ഖാന്‍വോങ്ങിനൊപ്പം സരാരത് ഒരു യാത്രപോയിരുന്നു. നദീതീരത്തു നടന്ന ബുദ്ധമതാനുയായികളുടെ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ സുഹൃത്ത് പുഴയില്‍ വീണു മരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഖാന്‍വോങ്ങിന്റെ ആന്തരാവയവങ്ങളില്‍ സയെനെഡിന്റെ സാന്നിധ്യം കണ്ടെത്തിയതു വഴിത്തിരിവായി. തുടരന്വേഷണത്തിലാണ് സരാരത്തിന്റെ കൊടുംക്രൂരത പുറത്തായത്.

ചോദ്യം ചെയ്യലില്‍ മുന്‍ കാമുകന്‍ ഉള്‍പ്പെടെ 11 പേരെ സരാരത് കൊലപ്പെടുത്തിയതായി വ്യക്തമായെന്നു പോലീസ് പറഞ്ഞു.2020 ഡിസംബറിനും 2023 ഏപ്രിലിനും ഇടയില്‍ കൊല്ലപ്പെട്ടവര്‍ 33 നും 44 നും ഇടയില്‍ പ്രായമുള്ളവരാണെന്നു പോലീസ് പറയുന്നു