വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ 1982 പ്രഥമ ബാച്ച്പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
ഇരിട്ടി: വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ 1982 പ്രഥമ ബാച്ച് പൂര്‍വ്വ വിദ്യാര്‍ഥി സംഗമം നിറവ് 2023 മെയ് 2 ന് രാവിലെ 9.30 ന് വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കും. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഫാ.സിബി ആനക്കല്ലില്‍ അധ്യക്ഷത വഹിക്കും. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ്, സ്‌കൂള്‍ മാനേജര്‍ ഫാ.ജോര്‍ജ്ജ് കളപ്പുരക്കല്‍, 1982 കാലത്തെ അധ്യാപകര്‍, അനധ്യാപകര്‍, ആദ്യ ബാച്ചിലെ വിദ്യാര്‍ഥികള്‍, പ്രത്യേക ക്ഷണിതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. അറിയിപ്പ് നേരിട്ട് ലഭിക്കാത്ത പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്കും ചടങ്ങില്‍ പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 9961608916, 9495513040