പ്ലാസ്റ്റിക് സർജറി ചെയ്ത് മണിക്കൂറുകൾക്കകം മോഡലിന് ദാരുണാന്ത്യംലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer
പ്ലാസ്റ്റിക് സർജറി ചെയ്ത് മണിക്കൂറുകൾക്കകം മോഡലിന് ദാരുണാന്ത്യം


ഓൺലിഫാൻസ് മോഡൽ ക്രിസ്റ്റീന ആഷ്ടൻ ഗൗർകാനി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പ്ലാസ്റ്റിക് സർജറിക്ക് വിധേയയായി മണിക്കൂറുകൾക്കകമാണ് മരണം സംഭവിക്കുന്നത്. 34 വയസായിരുന്നു. ( Model Christina Ashten Dies Of Cardiac Arrest Hours After Plastic Surgery )

പ്ലാസ്റ്റിക് സർജറി പൂർത്തിയാക്കി മണിക്കൂറുകൾക്കകം ക്രിസ്റ്റീനയ്ക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച വന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

അമേരിക്കൻ മോഡലും വ്യവസായിയുമായ കിം കർദാഷ്യനോടുള്ള രൂപസാദൃശ്യത്തെ തുടർന്ന് നിരവധി ആരാധകരായിരുന്നു ക്രിസ്റ്റീനയ്ക്കുള്ളത്. 6,26,000 ഫോളോവേഴ്‌സാണ് ക്രിസ്റ്റീനയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്.

പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെ സംഭവിക്കുന്ന മരണങ്ങൾ തുടർക്കഥയാവുകയാണ്. കഴിഞ്ഞ ദിവസം 22 കാരനായ കനേഡിയൻ നടൻ സെയ്ന്റ് വോൻ കൊലൂച്ചി കോസ്‌മെറ്റിക് സർജറിക്ക് പിന്നാലെ മരിച്ചിരുന്നു. ബിടിഎസ് ഗായകൻ ജിമിനേത് പോലെയാകാനാണ് വോൻ സർജറിക്ക് വിധേയനായത്.