പാലക്കാട് രണ്ട് എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

പാലക്കാട് രണ്ട് എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു


പാലക്കാട്‌ :എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. വിദ്യാര്‍ത്ഥികളായ ആദര്‍ശ്, ഫഹദ് എന്നിവരാണ് മരിച്ചത്. ഇവര്‍ പാലക്കാട് കരിമ്പുഴ കൂട്ടിലക്കടവില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു.

ഇരുവരും ശ്രീകൃഷ്ണപുരം ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളാണ്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.