ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നഴ്സ് കാറിടിച്ച്‌ മരിച്ചു

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നഴ്സ് കാറിടിച്ച്‌ മരിച്ചു


തളിപ്പറമ്പ് : നിയന്ത്രണം വിട്ട വാഹനമിടിച്ച് കാൽനടയാത്രക്കാരിയായ നേഴ്സ് മരിച്ചു. കരുവഞ്ചാൽ മലയോര ഹൈവേയിൽ ഹണി ഹൗസിന് സമീപം ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് സംഭവം.


പരിയാരം കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിലെ നേഴ്സ് രമ്യയാണ് (36) മരിച്ചത്ഡ്യൂട്ടി കഴിഞ്ഞ് വായാട്ടുപറമ്പിലെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ അമിതവേഗത്തിൽ എത്തിയ കാസർഗോഡ് രജിസ്ട്രേഷൻ ഫോർച്യൂണർ കാർ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ റൂറൽ എസ്പി ഓഫീസിലെ പോലീസുകാരൻ ബിജുവിന്റെ ഭാര്യയാണ് മരിച്ച രമ്യ.രണ്ട് മക്കളുണ്ട്