മിഷൻ അരിക്കൊമ്പൻ വിജയം; പൂർണ്ണമായി മയങ്ങിയ ശേഷം റേഡിയോ കോളർ ഘടിപ്പിക്കും; വടം കെട്ടി നിയന്ത്രണത്തിലാക്കും
ഇടുക്കി: അരിക്കൊമ്പൻ മിഷൻ വിജയത്തിലേക്ക്. ദൗത്യ സംഘത്തിലെ ഉദ്യോഗസ്ഥർ അരിക്കൊമ്പനരികിലെത്തി. ബൂസ്റ്റർ ഡോസ് നൽകിയതോടയാണ് അരിക്കൊമ്പൻ മയങ്ങിയത്. പൂർണ്ണമായി മയങ്ങിയ ശേഷം റേഡിയോ കോളർ ഘടിപ്പിക്കും. കാലിൽ വടം കെട്ടി പൂർണ്ണനിയന്ത്രണത്തിലാക്കും. അതുപോലെ തന്നെ ലോറിയിൽ കയറ്റും മുമ്പ് കണ്ണുകെട്ടും. കാലിൽ വടം കെട്ടാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. നാല് കുങ്കിയാനകളാണ് അരിക്കൊമ്പന് ചുറ്റുമുള്ളത്. കുങ്കിയാനകൾ ചേർന്നാണ് അരിക്കൊമ്പനെ ലോറിയിൽ കയറ്റുക.