കൂത്തുപറമ്പ് മാനന്തേരിയിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് 15 പേർക്ക് പരിക്കേറ്റു

കൂത്തുപറമ്പ് മാനന്തേരിയിൽ സ്വകാര്യ ബസ്സും  ലോറിയും കൂട്ടിയിടിച്ച്  15 പേർക്ക് പരിക്കേറ്റു


കൂത്തുപറമ്പ് : മാനന്തേരി പാക്കിസ്ഥാൻ പീടിക ഇറക്കത്തിൽ സ്വകാര്യ ബസ്സും നാഷനൽ പെർമിറ്റ് ലോറിയും ഇടിച്ച് ഉണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൂത്തുപറമ്പ്, കണ്ണൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 7.30 ഓടെയായിരുന്നു അപകടം.

കൊട്ടിയൂരിൽ നിന്നും കൂത്തുപറമ്പിലേക്ക് വരികയായിരുന്ന കെ.കെ.എച്ച്. സ്വകാര്യ ബസ്സും കണ്ണവം ഭാഗത്തേക്ക് പോവുകയായിരുന്ന നാഷനൽ പെർമിറ്റ് ലോറിയും ഇടിച്ചാണ് അപകടം ഉണ്ടായത്. നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചത്. അപകടത്തെ തുടർന്ന് കൂത്തുപറമ്പ്- കണ്ണവം റൂട്ടിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.