പിറന്നാൾ ദിനത്തിൽ ഹൃദയാഘാതം മൂലം മരിച്ച 16 കാരന്റെ മൃതദേഹത്തിനരികിൽ കേക്ക് മുറിച്ച് കുടുംബം

പിറന്നാൾ ദിനത്തിൽ ഹൃദയാഘാതം മൂലം മരിച്ച 16 കാരന്റെ മൃതദേഹത്തിനരികിൽ കേക്ക് മുറിച്ച് കുടുംബംപിറന്നാൾ ദിനത്തില്‍ ഹൃദയാഘാതം മൂലം മരിച്ച 16കാരന്റെ മൃതദേഹത്തിനരികിൽ കേക്ക് മുറിച്ച് അന്ത്യയാത്ര നൽകി കുടുംബം. സി.എച്ച് സച്ചിൻ(16) ആണ് മരിച്ചത്. തെലങ്കാനയിലെ ആസിഫാബാദ് ജില്ലയിലാണ് സംഭവം.

വലിയ ആഘോഷമാണ് മകന് വേണ്ടി കുടുംബം ഒരുക്കിയിരുന്നത്. എന്നാൽ ആഘോഷങ്ങൾക്കിടയിൽ സച്ചിൻ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതം മൂലമാണ് സച്ചിൻ മരിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു.


അന്ത്യകർമങ്ങൾക്ക് മുമ്പ് മകന്റെ മൃതദേഹത്തോടൊപ്പം ജന്മദിനം ആഘോഷിക്കാൻ കുടുംബാംഗങ്ങൾ തീരുമാനിക്കുകയായിരുന്നു. പിന്നീട് സച്ചിന്റെ മൃതദേഹം ആസിഫാബാദ് മണ്ഡലിലെ ബാബപൂർ ഗ്രാമത്തിലെഎത്തിച്ച് ജന്മദിനം ആഘോഷിച്ച ശേഷം സംസ്‌കരിച്ചു.