പ്രതി ഡ്രൈവറുടെ കഴുത്തിന് പിടിച്ചു, നിയന്ത്രണംവിട്ട പോലീസ് ജീപ്പ് മരത്തിലിടിച്ച് 2 പോലീസുകാര്‍ക്ക് പരിക്ക്
പെരിങ്ങോം: പ്രതി ഡ്രൈവറുടെ കഴുത്തിന് പിടിച്ചു, നിയന്ത്രണംവിട്ട പോലീസ് ജീപ്പ് മറിഞ്ഞ് 2 പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ പെരിങ്ങോം സി.ആര്‍.പി.എഫ് ക്യാമ്പിന് സമീപമാണ് സംഭവം. ഡ്രൈവര്‍ ഷംസുദ്ദീന്‍, എ.എസ്.ഐ ജില്‍സ്‌കുമാര്‍ എന്നിവര്‍ക്കാണ് പരിക്ക്.
മദ്യപിച്ച് ബഹളമുണ്ടാക്കിയ കാങ്കോല്‍ കരിങ്കുഴിയിലെ തറമ്മല്‍ വീട്ടില്‍ സുരേഷിനെ(45) പയ്യന്നൂര്‍ ഗവ.താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്ക് കൊണ്ടുപോയി മടങ്ങുന്ന വഴിയാണ് സംഭവം. നേരത്തെ തന്നെ അക്രമസ്വഭാവം കാട്ടിയ പ്രതി പെട്ടെന്ന് ഡ്രൈവര്‍ ഷംസുദ്ദീന്റെ കഴുത്തില്‍ കയറി പിടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട കെ.എല്‍ 01 സി.യു-0191 ഗൂര്‍ഖാ ജീപ്പ് മരത്തിലിടിച്ച് മറിയുകയായിരുന്നു. പ്രതി സുരേഷ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഗൂര്‍ഖാ ജീപ്പ് ആയതുകൊണ്ട് മാത്രമാണ് കൂടുതല്‍ അപകടമില്ലാതെ രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.