മലപ്പുറം താനൂരിലുണ്ടായ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി. മരിച്ചവരിൽ ആറുപേര്‍ കുട്ടികളാണെന്നാണ് ലഭ്യമായ വിവരം. സംസ്ഥാനത്ത് ഇന്ന്ഔ ദ്യോഗിക ദുഃഖാചരണം. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതുവരെ 15 പേരെയാണ് രക്ഷപ്പെടുത്താനായത്. അപകടത്തിൽപ്പെട്ട ബോട്ട് വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെത്തിച്ചത്. ഇവരെ പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷന്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, കോട്ടക്കല്‍, താനൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട നാലു കുട്ടികളുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുണ്ട്. 40-ഓളം പേരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് അറിയുന്നത്.
മരിച്ചവരില്‍ 12 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മന്ത്രിമാരെ മുഖ്യമന്ത്രി നിയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അപകടസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. പ്രധാന മന്ത്രി നരേന്ദ്ര മോഡി ദു:ഖം രേഖപ്പെടുത്തി. നാസര്‍ എന്നയാളുടെ ബോട്ടാണ് അപകടത്തില്‍ പെട്ടത്.
വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബോട്ട് ആണ് മറിഞ്ഞത്. നിരവധി പേർ അപകടത്തിൽ പെട്ടിട്ടുണ്ട്. രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. രണ്ടു തട്ടുള്ള ബോട്ടു തലകീഴായി മറിയുകയായിരുന്നു. തീരത്തിന് 300 മീറ്റര്‍ അകലെയാണ് ബോട്ട് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്നവരില്‍ പലരും ലൈഫ് ജാക്കറ്റ് ഇട്ടിരുന്നില്ലെന്ന് രക്ഷപെട്ടവരില്‍ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ബാലന്‍സ് തെറ്റിയ ബോട്ട് ആദ്യം ഒരു വശത്തേക്കാണ് ബോട്ട് മറിഞ്ഞത്. തുടര്‍ന്ന് വെള്ളത്തിലേക്ക് മുങ്ങുകയായിരുന്നു. കാണാതായവർക്കുള്ള തിരച്ചിൽ തുടരുകയാണ്. ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിനു വെളിച്ചക്കുറവ് പ്രതിസന്ധിയായിരുന്നു.
മെയ് എട്ടിന് നടത്താനിരുന്ന സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും താനൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുഃഖാചരണത്തിന്റെ ഭാഗമായി റദ്ദാക്കിയതായി ചീഫ് സെക്രട്ടറി വി.പി. ജോയി അറിയിച്ചു. നാളെ നടത്താനിരുന്ന താലൂക്ക് തല അദാലത്തുകളും മാറ്റിവെച്ചു