വായ്പാ കുടിശ്ശിക നിർമാർജനം, നിക്ഷേപ സമാഹരണം എന്നിവയിലെ മികവ്‌: സഹകരണബാങ്കുകൾക്ക്‌ അനുമോദനം 22 ന്‌

വായ്പാ കുടിശ്ശിക നിർമാർജനം, നിക്ഷേപ സമാഹരണം എന്നിവയിലെ മികവ്‌: സഹകരണ
ബാങ്കുകൾക്ക്‌ അനുമോദനം 22 ന്‌


ഇരിട്ടി: സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിൽ കൂടുതൽ നിക്ഷേപം, വായ്പാ കുടിശ്ശിക
നിവാരണം പദ്ധതിയിൽ കൂടുതൽ കുടിശ്ശിക പിരിച്ചെടുക്കൽ, യുവതലമുറയെ സഹകരണ
പ്രസ്ഥാനത്തിലേക്ക്‌ ആകർഷിക്കാൻ പദ്ധതി എന്നീയിനങ്ങളിൽ ഒന്നാമതെത്തിയ
സഹകരണ ബാങ്കുകളെ അനുമോദിക്കും. കൂത്തുപറമ്പ്‌ സർക്കിൾ സഹകരണ യൂനിയൻ
നേതൃത്വത്തിൽ 22 ന്‌ തിങ്കൾ രാവിലെ പത്തിന്‌ ചാവശ്ശേരി സർവീസ്‌ സഹ.
ബാങ്ക്‌ ഓഡിറ്റോറിയത്തിലാണ്‌ ചടങ്ങ്‌. സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ സി
വി ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. കേരഫെഡ്‌ വൈസ്‌ ചെയർമാൻ കെ ശ്രീധരൻ
അധ്യക്ഷനാവും.