കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: നീരെഴുന്നള്ളത്ത് മെയ് 27ന്

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: നീരെഴുന്നള്ളത്ത് മെയ് 27ന്
കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള നീരെഴുന്നള്ളത്ത് മെയ് 27ന്  നടക്കും. ജൂണ്‍ ഒന്നിന് നെയ്യാട്ടത്തോടെ വൈശാഖ മഹോത്സവത്തിന് തുടക്കമാകും. 28 ദിവസം നീണ്ടു നില്‍ക്കുന്ന വൈശാഖ മഹോത്സവത്തിന്റെ ചടങ്ങുകള്‍:
മേയ് 27ന് നീരെഴുന്നള്ളത്ത്, ജൂണ്‍ ഒന്നിന് നെയ്യാട്ടം, രണ്ടിന് ഭണ്ഡാരം എഴുന്നള്ളത്ത്, എട്ടിന് തിരുവോണം ആരാധന, ഒമ്പതിന് ഇളനീര്‍ വെപ്പ്, 10ന്  ഇളനീരാട്ടം, അഷ്ടമി ആരാധന, 13ന് രേവതി ആരാധന, 17ന് രോഹിണി ആരാധന, 19ന് തിരുവാതിര ചതുശ്ശതം, 20ന് പുണര്‍തം ചതുശ്ശതം, 22ന് ആയില്യം ചതുശ്ശതം, 24ന് മകം കലം വരവ്, 27ന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ എന്നിങ്ങനെ നടക്കും. 28ന് തൃക്കലശാട്ടത്തോടെ വൈശാഖ മഹോത്സവം സമാപിക്കും.