വന്ദേ ഭാരത് ടിക്കറ്റ് ക്യാന്‍സലേഷന്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു ; ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുന്‍പ് ഫ്‌ലാറ്റ് നിരക്കുകള്‍

വന്ദേ ഭാരത് ടിക്കറ്റ് ക്യാന്‍സലേഷന്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു ; ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുന്‍പ് ഫ്‌ലാറ്റ് നിരക്കുകള്‍


വന്ദേ ഭാരത് എക്‌സ്പ്രസ് ടിക്കറ്റ് ക്യാന്‍സലേഷന്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു. ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുന്‍പ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ ഫ്‌ലാറ്റ് നിരക്കുകളാണ്. എസി ഫസ്റ്റ്/എക്‌സിക്യൂട്ടിവ് ക്ലാസിന്റെ ക്യാന്‍സലേഷന്‍ നിരക്കായി 240 രൂപ 48 മണിക്കൂര്‍ മുന്‍പ് ക്യാന്‍സല്‍ ചെയ്താല്‍ നല്‍കണം. എസി 2 ടയര്‍/ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ക്യാന്‍സലേഷന്‍ നിരക്ക് 200 രൂപ. എസി 3 ടയര്‍/ചെയര്‍കാര്‍, എസി-3 എക്കോണമി 180 രൂപ. സ്ലീപ്പര്‍, സെക്കന്‍ഡ് ക്ലാസ് 120 രൂപ.

ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം തുക ക്യാന്‍സലേഷന്‍ നിരക്കായി ട്രെയിന്‍ പുറപ്പെടുന്നതിന് 12 മണിക്കൂറിനു മുന്‍പും 48 മണിക്കൂറിനു ശേഷവും ക്യാന്‍സല്‍ ചെയ്താല്‍ നല്‍കണം. ട്രെയിന്‍ പുറപ്പെടുന്നതിന് 4 മണിക്കൂര്‍ മുന്‍പ് ക്യാന്‍സല്‍ ചെയ്താല്‍ ടിക്കറ്റ് നിരക്കിന്റെ 50 ശതമാനമാണ് ക്യാന്‍സലേഷന്‍ നിരക്ക്. ട്രെയിന്‍ പുറപ്പെടുന്നതിന് 30 മിനിട്ട് മുന്‍പ്, വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകള്‍ ക്യാന്‍സലായാല്‍ ക്ലെറിക്കേജ് തുക കുറച്ച് മുഴുവന്‍ പണവും തിരികെ കിട്ടുന്നതാണ്. ക്ലെറിക്കേജ് തുകയായി വരുന്നത് 60 രൂപയാണ്. അംഗപരിമിതര്‍ക്കും, മുതിര്‍ന്ന പൗരന്മാര്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും വന്ദേ ഭാരതില്‍ ഇളവില്ല