കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ 6.660 കിലോ കഞ്ചാവ് പിടികൂടി.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ 6.660 കിലോ കഞ്ചാവ് പിടികൂടി.
 
കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 6.660 കിലോ കഞ്ചാവ് പിടികൂടി. മൂന്നാം നമ്പർ പ്ലാറ്റഫോമിൽ നിന്നാണ് ബാഗിൽ സൂക്ഷിച്ച നിലയിൽ ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.
ആർപിഎഫും കണ്ണൂർ എക്സൈസ് റെയിഞ്ചും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

ആർപിഎഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണി, എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തിന്റെയും
നേതൃത്വത്തിലായിരുന്നു റെയ്ഡ്. പിടികൂടിയ കഞ്ചാവിന് ഏകദേശം രണ്ട് ലക്ഷം രൂപ വില വരും.