കാമുകനൊപ്പം ഒളിച്ചോടിയ സ്വകാര്യ സ്കൂൾ അധ്യാപിക കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ

മട്ടന്നൂർ കാമുകനൊപ്പം ഒളിച്ചോടിയ സ്വകാര്യ സ്കൂൾ അധ്യാപിക കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ. കണ്ണൂർ വിമാന ത്താവളത്തിൽ വെച്ചാണ് ചന്തേര പോലീസ് കസ്റ്റഡിയി ലെടുത്തത്. രാവിലെ ഏഴ് മണിയോടെയാണ് സ്കൂളിലെ ഒരു വിദ്യാർത്ഥിയുടെ പിതാവ് മരിച്ചിട്ടുണ്ടെന്നും അവിടേക്ക് പോവുകയാണെന്നും പറഞ്ഞ് അധ്യാപിക വീട്ടിൽ നിന്നുമിറ ങ്ങിയത്.
എന്നാൽ ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് പിതാവ് ചന്തേര പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ അധ്യാപിക ചിറപ്പുറം സ്വദേശിയോടൊപ്പം മുങ്ങിയ താണെന്ന് സൂചന ലഭിച്ചു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കണ്ണൂർ വിമാന ത്താവളത്തിലുണ്ടെന്ന് വ്യക്ത മായത്. കാമുകനൊപ്പം ഗൾഫിലേക്ക് കടക്കാനുള്ള പരിപാടി യിലായിരുന്നു യുവതി