ജനിക്കുന്നതിന് മുമ്പ് കുഞ്ഞിന് മസ്തിഷ്കത്തിൽ ശസ്ത്രക്രിയ; കാരണം അപൂർവ അവസ്ഥ, വിജയം!



ലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer

ജനിക്കുന്നതിന് മുമ്പ് കുഞ്ഞിന് മസ്തിഷ്കത്തിൽ ശസ്ത്രക്രിയ; കാരണം അപൂർവ അവസ്ഥ, വിജയം!


ബോസ്റ്റൺ:ബോസ്റ്റൺ നഗരത്തിൽ ഒരു അപൂർവ്വ ശസ്ത്രക്രിയ നടന്നു. ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ മസ്തിഷ്ക്കത്തിലായിരുന്നു ഈ ശസത്രക്രിയ നടന്നത്. സിഎൻഎൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാൽഫോർമേഷൻ എന്നറിയപ്പെടുന്ന അപൂർവ മസ്തിഷ്ക രോഗത്തെ ചികിത്സിക്കുന്നതിനായാണ്  ഭ്രൂണ ശസ്ത്രക്രിയ  വിജയകരമായി നടത്തിയത്. ഏറെ സന്തോഷമുള്ള സംഭവത്തിൽ കുഞ്ഞ് സുഖം പ്രാപിച്ച് വരികയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഗർഭാശയ ശസ്ത്രക്രിയയിൽ ഒരു കുഞ്ഞ് ജനിക്കുന്നതിന് മുമ്പ്  ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെങ്കിലും ഈ അവസ്ഥയ്ക്ക് അൾട്രാസൗണ്ട് ഗൈഡഡ് സർജറി ആദ്യത്തേതാണ്. മാർച്ചിൽ നടന്ന ശസ്ത്രക്രിയയുടെ വിശദാംശങ്ങൾ സ്ട്രോക്ക് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തലച്ചോറിൽ നിന്ന് ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന രക്തക്കുഴലായ ഗാലന്റെ ഞരമ്പ് ശരിയായി വികസിക്കാതിരിക്കുമ്പോഴാണ് ഈ അവസ്ഥ സംഭവിക്കുന്നത്. 

വീൻ ഓഫ് ഗാലൻ മാൽഫോർമേഷൻ (Vein of Galen Malformation- VOGM) എന്നറിയപ്പെടുന്ന വൈകല്യമാണിത്.  രക്തത്തിന്റെ അമിതമായ അളവ് ധമനിയെയും ഹൃദയത്തെയും സമ്മർദ്ദത്തിലാക്കുകയും മസ്തിഷ്കാഘാതവും ജനനത്തിനു ശേഷമുള്ള പെട്ടെന്നുള്ള ഹൃദയസ്തംഭനവുമാണ് വൈകല്യത്തിന്റെ വെല്ലുവിളികളെന്ന് ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ റേഡിയോളജിസ്റ്റും വോഗ്ം ചികിത്സയിൽ വിദഗ്ധനുമായ ഡോ. ഡാരൻ ഓർബാച്ച് സിഎൻഎന്നിനോട് പറഞ്ഞു.

Read more: ഹൃദയവാൽവ് തകരാറുകള്‍ക്ക് ആസ്റ്ററിൽ സമഗ്ര ചികിത്സ

സാധാരണയായി രക്തയോട്ടം മന്ദഗതിയിലാക്കാൻ ചെറിയ കോയിലുകൾ തിരുകാൻ ഒരു കത്തീറ്റർ ഉപയോഗിച്ച് ശിശുക്കളെ ചികിത്സിക്കുന്നതാണ് രീതി. എന്നാൽ, ചികിത്സ പലപ്പോഴും വളരെ വൈകിയാണ് സംഭവിക്കുന്നതെന്ന് ഓർബാച്ച് പറഞ്ഞു. അതുകൊണ്ടുതന്നെ ഈ രീതിയിൽ ചികിത്സ നടത്തിയാലും, പ്രസ്തുത അവസ്ഥയിലുള്ള കുട്ടികളിൽ 50 മുതൽ 60 ശതമാനം വരെ വൈകാതെ അസുഖം പിടിപെടാൻ സാധ്യതയുണ്ട്. അവരിൽ ഏകദേശം 40 ശതമാനം മരണനിരക്ക് കൂടുതലാണെന്നും ഓർബാച്ച് പറഞ്ഞു. അതിജീവിക്കുന്ന പകുതിയോളം ശിശുക്കൾക്ക് ഗുരുതരമായ ന്യൂറോളജിക്കൽ, വൈജ്ഞാനിക പ്രശ്നങ്ങൾ അനുഭവപ്പെടുന്നതും കണ്ടുവരുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.