ഭ​ക്ഷ​ണം ശ്വാ​സ​കോ​ശ​ത്തി​ൽ കു​രു​ങ്ങി വി​ദ്യാ​ർ​ത്ഥി മരിച്ചു

ഭ​ക്ഷ​ണം ശ്വാ​സ​കോ​ശ​ത്തി​ൽ കു​രു​ങ്ങി വി​ദ്യാ​ർ​ത്ഥി മരിച്ചു


കോ​ഴി​ക്കോ​ട്: ഭ​ക്ഷ​ണം ശ്വാ​സ​കോ​ശ​ത്തി​ൽ കു​രു​ങ്ങി വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു. കാ​ച്ചി​ലാ​ട്ട് യു​പി സ്കൂ​ൾ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യും പൂ​ളേ​ങ്ക​ര മ​നു മ​ന്ദി​ര​ത്തി​ൽ മ​നു പ്ര​സാ​ദി​ന്‍റെ മ​ക​നു​മാ​യ അ​ക്ഷി​ത് (8) ആ​ണ് മ​രി​ച്ച​ത്.

പ​ന്തീ​രാ​ങ്കാ​വി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം കു​ട്ടി​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ഉ​ട​ൻ തന്നെ കുട്ടിയെ സ​മീ​പ​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.


മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.