ആഹ്ലാദപ്രകടനത്തിനിടെ ഇടുക്കിയിൽ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു

ആഹ്ലാദപ്രകടനത്തിനിടെ ഇടുക്കിയിൽ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു
ഇടുക്കി: കർണാടക തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. കുറുപ്പുപാലം പ്രഭു ഭവനത്തിൽ സെൽവ കുമാർ(49) ആണ് മരിച്ചത്. ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം.

കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് വിജയച്ചിതിനെ തുടർന്നുള്ള ആഹ്ലാദപ്രകടനം നടത്താനായുള്ള മുന്നൊരുക്കങ്ങളിലായിരുന്നു സെൽവ കുമാർ. പടക്കം വാങ്ങാൻ കടയിൽ കയറിയപ്പോൾ ദേഹാസ്വസ്ഥ്യം വന്നതിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോൺഗ്രസിന്‍റെ വണ്ടിപ്പെരിയാറിലെ സജീവ പ്രവർത്തകനായിരുന്നു സെൽവ കുമാർ.