എസ് എസ് എൽ സി പരീക്ഷയിലെ ചരിത്ര വിജയം ഉളിക്കലിൽ വിജയറാലി ഇന്ന്

എസ് എസ് എൽ സി പരീക്ഷയിലെ ചരിത്ര വിജയം ഉളിക്കലിൽ 
വിജയറാലി ഇന്ന് 

ഉളിക്കൽ : എസ് എസ് എൽ സി പരീക്ഷയിൽ ആദ്യമായി 100 ശതമാനം വിജയം നേടി ഉളിക്കൽ ഗവർമ്മെണ്ട്  ഹയർ സെക്കണ്ടറി. സ്‌കൂൾ  ആദ്യമായി നേടുന്ന ഈ ചരിത്ര വിജയം ആഘോഷിക്കാൻ 23 ന് ചൊവ്വാഴ്ച്  വിജയാഹ്ലാദ റാലി നടത്തുമെന്ന് ഭാരവാഹികൾ വാർത്താ  സമ്മേളനത്തിൽ പറഞ്ഞു. രാവിലെ 9 മണിക്ക് സ്‌കൂൾ പരിസരത്തുനിന്നും ആരംഭിക്കുന്ന റാലിയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും  അധ്യാപകരും അടക്കം നിരവധിപേർ അണിനിരക്കും. 
1968 ൽ പടിയൂർ കല്യാട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സ്‌കൂൾ 2010 ൽ ആണ് സർക്കാർ ഏറ്റെടുക്കുന്നത്. ഇക്കുറി 249 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. നൂറ് ശതമാനം വിജയം നേടിയതിൽ 57 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടാനായി. 15 വിദ്യാർഥികൾ 9 വിഷയത്തിലും എ പ്ലസ് നേടി. ഇരിക്കൂർ ഉപജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടുന്ന വിദ്യാലയമായി ഉളിക്കൽ എച്ച് എസ് എസ് മാറിയെന്നും  പഠന , പഠ്യേതര വിഷയങ്ങളിലും സ്പോർട്സിലും കഴിഞ്ഞ വർഷങ്ങളിൽ സ്‌കൂളിന് ഏറെദൂരം മുന്നോട്ട്  പോകാനായിട്ടുണ്ടെന്നും സ്‌കൂൾ പ്രിൻസിപ്പാൾ പി.കെ. ഗൗരി, പി ടി എ പ്രസിഡന്റ് റോയി പുളിക്കൽ, വൈസ് പ്രസിഡന്റ് കെ.വി. ഷാജി, മദർ പി ടി എ പ്രസിഡന്റ് ഹസീന നാസർ, സ്റ്റാഫ് സിക്രട്ടറി ബിജോയ് മാത്യു, അദ്ധ്യാപകരായ നോബിൾ തോമസ്, എ.എ. റംലത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.