തെങ്ങിൽ നിന്നും വീണ് യുവാവ് മരിച്ചുതളിപ്പറമ്പ്: പന്നിയൂരിൽ തേങ്ങ പറിക്കുന്നതിനിടെ തെങ്ങിൽ നിന്നും വീണ് യുവാവ് മരിച്ചു. കരുവഞ്ചാൽ കൂളാമ്പി സ്വദേശി ഷാജി (42) ആണ് മരിച്ചത്. പരേതനായ കേളന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ രമ്യ. മക്കൾ: നവനീത, നിവേദ്യ