കിണറിന്റെ സമീപം ഇരുന്ന യുവാവ് കിണറ്റിൽ വീണ് മരിച്ചു

കിണറിന്റെ സമീപം ഇരുന്ന യുവാവ് കിണറ്റിൽ വീണ് മരിച്ചു
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടില്‍ കിണറിന്റെ സമീപം ഇരുന്ന യുവാവ് കിണറ്റിൽ വീണ് മരിച്ചു. അമ്പായത്തോട് മിച്ചഭൂമി നാലാം പ്ലോട്ടില്‍ താമസിക്കുന്ന ജിഷ്ണു ദാസ് (ബിച്ചുണ്ണി 27) വീടിനു സമീപത്തെ പൊതുകിണറ്റില്‍ വീണു മരിച്ചത്. വെളളിയാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം.

Also read-പേവിഷത്തിന് എതിരേ കുത്തിവെപ്പ് എടുത്ത് മടങ്ങവെ ബൈക്ക് അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു

സുഹൃത്തുക്കൾക്കൊപ്പം കിണറിന്‍റെ ആൾമറയിൽ ഇരിക്കുമ്പോൾ അപസ്മാരം വന്ന് കിണറ്റിലേക്ക് വീണതാണെന്നാണ് സംശയം.ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തി കരക്കെത്തിക്കുകയും ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ: ലീല. സഹോദരി: ലിജിന. ശവസംസ്കാരം ഇന്ന് വൈകീട്ട് 3 മണിക്ക് നടക്കും