കെഎസ്ആർടിസി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ കസ്റ്റഡിയിൽ



ലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer
കെഎസ്ആർടിസി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ കസ്റ്റഡിയിൽ




മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡന ശ്രമം. സംഭവത്തിൽ കണ്ണൂർ സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് – പത്തനംതിട്ട കെഎസ്ആര്‍ടിസി സൂപ്പർഫാസ്റ്റ് ബസിലാണ് സംഭവം. ബസ് മലപ്പുറം വളാഞ്ചേരിക്ക് അടുത്ത് എത്തിയപ്പോഴാണ് യുവതിയ്ക്ക് നേരെ പീഡനശ്രമമുണ്ടായത്.

യുവതിയുടെ പരാതിയില്‍ യുവാവിനെ വളാഞ്ചേരി പോലീസാണ് കസ്റ്റഡിയില്‍ എടുത്തത്. കണ്ണൂർ സ്വദേശി നിസാമുദ്ദീനാണ് പിടിയിലായത്. കണ്ണൂരില്‍ നിന്നാണ് യുവാവും യുവതിയും ബസില്‍ കയറിയത്. യുവതി ഇരുന്ന സീറ്റിലാണ് നിസാമുദ്ദീനും ഇരുന്നത്. ബസ് കോഴിക്കോട് പിന്നിട്ടതോടെയാണ് യുവാവിന്റെ ശല്യം ആരംഭിച്ചതെന്ന് ബസിലുണ്ടായിരുന്നവര്‍ പറയുന്നു. പിന്നീട് യുവതി ഇക്കാര്യം കണ്ടക്ടറോട് പറയുകയും കണ്ടക്ടര്‍ യുവാവിനെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തുകയും ചെയ്തു.

Also Read- കാസർഗോഡ് പതിനാറുകാരനെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച മുസ്ലീം ലീഗ് നേതാവിനെതിരെ പോക്സോ കേസ്

എന്നാല്‍ വീണ്ടും യുവതിയ്ക്കരികില്‍ എത്തിയ യുവാവ് ഇവരെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും കണ്ടക്ടറും മറ്റ് യാത്രക്കാരും ചേര്‍ന്ന് വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. നിലവില്‍ യുവാവ് വളാഞ്ചേരി പൊലീസ് സ്റ്റേഷനിലാണുള്ളത്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ അറസ്റ്റ് ഉടന്‍ തന്നെ രേഖപ്പെടുത്തുമെന്നാണ് വിവരം.

.