പിണറായിയിൽ കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു.

പിണറായിയിൽ കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു.
 തലശ്ശേരി :കോൺഗ്രസ് ഓഫീസായി പ്രവർത്തിക്കുന്ന പിണറായി കായലോട് ബനിയൻ കമ്പനിക്ക് സമീപത്തെ മഹാത്മ ക്ലബ്ബിന് നേരെ അക്രമം. ഇന്നലെ രാത്രി 10.20 ഓടെയാണ് അക്രമം. ബൈക്കിലെത്തിയ സംഘം കോൺഗ്രസ് ഓഫീസായി പ്രവർത്തിക്കുന്ന മഹാത്മ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് കെട്ടിടത്തിൻ്റെ അഞ്ച് ജനൽ ഗ്ലാസുകൾ അടിച്ചു തകർത്തു.ശബ്ദം കേട്ട് പരിസരവാസികൾ എത്തുമ്പോഴെക്കും അക്രമികൾ രക്ഷപ്പെട്ടു.വിവരമറിഞ്ഞ് എസ്.ഐ.ബാവിഷും സംഘവും സ്ഥലെത്തത്തി പരിശോധിച്ചു.ക്ലബ്ബ് ഭാരവാഹിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി