ഫുട്‌ബോൾകോച്ചിംഗ് ക്യാമ്പ്;രജിസ്‌ട്രേഷൻ ആരംഭിച്ചു

ഫുട്‌ബോൾകോച്ചിംഗ് ക്യാമ്പ്;രജിസ്‌ട്രേഷൻ ആരംഭിച്ചു
ഇരിട്ടി: ഡ്രീംസ് യുണൈറ്റഡ് ഫുട്‌ബോൾ അക്കാദമിയും വോയ്‌സ് ഓഫ് മണിക്കടവ് സ്‌പോർട്‌സ് അക്കാദമിയും സംയുക്തമായി നടത്തുന്ന ഫുട്‌ബോൾ കോച്ചിംങ്ങ് ക്യാമ്പിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ആറ് വയസുമുതൽ 18വയസുവരെയുളള ആൺകുട്ടികൾക്കും പെൻകുട്ടികൾക്കുമാണ് പരിശീലനം. മണിക്കടവ് സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട്, ഉളിക്കൽ ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ നിന്നാണ് പരിശീലനം.ഗ്രാമപ്രദേശങ്ങളിലെ പ്രതിഭാധനരായ കളിക്കാരെ കണ്ടെത്തി നിരന്തരമായ പരിശീലനത്തിലൂടെ ദേശീയ , സംസ്ഥാന താരങ്ങളാക്കി വളർത്തിയെടുക്കുകയാണ് കോച്ചിംങ്ങ് കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികളായ കെ.ദിലീഷ്, രാജേഷ് കക്കോത്ത്, റോബിൻ ജോസഫ്, ബിജുപരയ്ക്കാട്ട്, സജി തകിടിപ്പുറത്ത് എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.ഫോൺ- 9895948442, 9895818442