
തിരുവനന്തപുരം:ക്രൈസ്തവ വിഭാഗങ്ങളിലെ പിന്നോക്കക്കാർക്കും പരിവർത്തിത ക്രൈസ്തവർക്കും പിഎസ് സി നിയമനങ്ങളിൽ കൂടുതൽ സംവരണം വേണമെന്നത് അടക്കം ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് ജസ്റ്റിസ് ജെബി കോശി കമ്മീഷൻ സര്‍ക്കാരിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ചേംബറിലെത്തിയാണ് കമ്മീഷൻ അംഗങ്ങൾ റിപ്പോര്‍ട്ട് കൈമാറിയത്. ജനസംഖ്യാനുപാതത്തിൽ ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിൻറെ പശ്ചാത്തലത്തിൽ സ്കോളർഷിപ്പിൽ കമ്മീഷൻ മാറ്റങ്ങൾ നിർദ്ദേശിക്കുന്നില്ല. നിയമന റൊട്ടേഷൻ പ്രകാരം പരിവർത്തിത ക്രൈസ്തവർ പിന്തള്ളപ്പെടുന്നുവെന്ന പരാതി പരിഹരിക്കാൻ പിഎസ് സി നിയമനങ്ങളിൽ സംവരണം കൂട്ടണം, തീരദേശങ്ങളിൽ താമസിക്കുന്ന ക്രൈസ്തവ വിഭാഗങ്ങളടക്കമുള്ളവർക്ക് പുനരധിവാസത്തിനം കൂടുതൽ മെച്ചപ്പെട്ട പാക്കേജ് , തീരദേശങ്ങളിൽ താമസിക്കുന്ന ക്രൈസ്തവ വിഭാഗങ്ങളടക്കമുള്ളവർക്ക് പുനരധിവാസത്തിനം കൂടുതൽ മെച്ചപ്പെട്ട പാക്കേജ് തുടങ്ങിയ ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. ക്രൈസ്തവ വിഭാഗങ്ങളെ ആകർഷിക്കാൻ ബിജെപി ശ്രമിക്കുന്നതിനിടെ കോശി കമ്മീഷൻ റിപ്പോർട്ടിന്മേൽ സർക്കാർ വൈകാതെ അനുകൂല തീരുമാനങ്ങളെടുക്കാനാണ് സാധ്യത