സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്.കണ്ണൂർ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കോട്ടയം,കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും.

മാർച്ച് മാസത്തിൽ അനുഭവപ്പെട്ട കനത്ത ചൂടിന് ആശ്വാസമേകി ഏപ്രിൽ മാസമവസാനത്തോടു കൂടി സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ലഭിച്ചിരുന്നു. എന്നാൽ വീണ്ടും സംസ്ഥാനത്ത് ചൂട് കനക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.