തലശ്ശേരിയിൽ ഹോസ്റ്റലിൽ വിദ്യാർഥിനികളെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ
തലശ്ശേരി: തലശ്ശേരി സായ് സെൻററിന്റെ സ്റ്റേഡിയത്തിന് സമീപത്തെ ഹോസ്റ്റലിൽ വിദ്യാർഥിനികളെ ശല്യം ചെയ്തെന്ന പരാതിയിൽ പുന്നോൽ ഷാജി വില്യംസിനെ (42) തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിക്കെതിരേ പോക്സോവകുപ്പും ചുമത്തി.
ഹോസ്റ്റലിലേക്ക് ടോർച്ചടിക്കുകയും നഗ്നനായി നടക്കുകയും ചെയ്തതായാണ് പരാതി. 21-ന് രാത്രിയാണ് സംഭവം. ഇതിനുമുൻപും ഇത്തരത്തിൽ ശല്യമുണ്ടായിരുന്നതായാണ് പരാതി. തലശ്ശേരി പോലീസ് ഹോസ്റ്റലിലെത്തി പരിശോധന നടത്തിയശേഷം നിരീക്ഷണമേർപ്പെടുത്തി.