കൊട്ടിയൂർ വൈശാഖ മഹോത്സവം; നീരെഴുന്നള്ളത്ത് നാളെ


കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായുള്ള നീരെഴുന്നള്ളത്ത് നാളെ കൊട്ടിയൂരിൽ നടക്കും. അക്കരെ കൊട്ടിയൂരിൽ അവകാശികളും സ്ഥാനികരും ആദ്യമായി പ്രവേശിക്കുന്നത് നീരെഴുന്നള്ളത്ത് ദിവസമാണ്. സ്വയംഭൂ ശിലയെ കണ്ടെത്തിയതിനെ ഓർമപ്പെടുത്തുന്ന തരത്തിലാണ് നീരെഴുന്നള്ളത്ത് ചടങ്ങുകൾ.കാട്ടുവഴികളിലൂടെ സമുദായ ഭട്ടതിരിപ്പാടും ഊരാളന്മാരും ചേർന്നുള്ള അടിയന്തരയോഗത്തോടൊപ്പം അക്കരെയിലെത്തുന്ന ജന്മശാന്തി പടിഞ്ഞിറ്റ നമ്പൂതിരി ഒരു നിശ്ചിത സ്ഥലത്തു നിന്ന് കൂവയിലയിൽ ജലം ശേഖരിച്ച് തിരുവഞ്ചിറയിൽ പ്രവേശിച്ച് മണിത്തറയിൽ സ്വയംഭൂവിൽ അഭിഷേകം ചെയ്യുന്നതാണ് നാളെ നടക്കുന്ന പ്രത്യേക ചടങ്ങ്. അർദ്ധരാത്രിയോടെ ആയില്യാർ കാവിൽ ഗൂഢപൂജയുമുണ്ട്. വിശിഷ്ടമായ അപ്പട നിവേദിക്കും.

ക്ഷേത്ര പരിസരത്ത് താത്കാലിക കച്ചവട സ്റ്റാളുകൾ ഉയർന്നു കഴിഞ്ഞു. ഓടപ്പൂവ്, പൊരി, പലവക,ഫാൻസി തുടങ്ങി വിവിധ കച്ചവടക്കാർ കൊട്ടിയൂരിലെത്തി തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്.കൊട്ടിയൂരിലെത്തുന്ന ഭക്തജനങ്ങൾക്കായി വിപുലമായ സൗകര്യങ്ങളാണ് ദേവസ്വം ഒരുക്കിയിരിക്കുന്നത്. 1500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം