കോട്ടയത്ത് ട്രെയിന്‍ യാത്രക്കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ടിടിഇ അറസ്റ്റില്‍
കോട്ടയത്ത് ട്രെയിന്‍ യാത്രക്കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ടിടിഇ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി നിധീഷാണ് അറസ്റ്റിലായത്. റെയില്‍വേ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നിലമ്പൂര്‍-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസില്‍ നിലമ്പൂരില്‍ നിന്നും കൊച്ചുവേളിയിലേക്കുള്ള യാത്രാ മദ്ധ്യേയാണ് സംഭവമുണ്ടായത്. എസ്-4 കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് എ സി കോച്ചിലേക്ക് മാറാമെന്ന് നിധീഷ് ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ഇതിന് തയ്യാറാവാതെ വന്നതോടെ ടിടിഇ കൈയ്യില്‍ ബലമായി പിടിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി. പിടിയിലായ നിധീഷിനെ കോടതിയില്‍ ഹാജരാക്കും. ഇയാള്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിരുന്നു.